ഒരു ബ്ലോഗ് തുടങ്ങണം, എഴുതണം എന്നൊക്കെ വിചാരിച്ചപ്പോള്‍ എന്റെ മനസ്സിലാക്ക് ഓടി വന്നത് എന്റെ തന്നെ ജീവിതം ആണ്,
കഴിഞ്ഞ 36 വര്‍ഷം, ഭൂമിയില്‍ ജീവിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍, അതില്‍ നിന്ന് പഠിച്ചേ കുറെ കാര്യങ്ങള്‍.. .എല്ലാവരേം പോലെ എനിക്കും അതൊക്കെ ഇങ്ങനെ ആലോചിച്ചു ഇരിക്കാന്‍ വലിയ ഇഷ്ടമാണ്, അപ്പോള്‍ തോന്നി എന്ടുകൊണ്ട് ഇതെല്ലം എഴുതികൂട.. ? എഴുത്ത് പൊതുവേ മടിയാണ്, പിന്നെ ജോലി കമ്പ്യൂട്ടര്‍ രംഗത്തായത് കൊണ്ട് ബ്ലോഗ് ഒരു നല്ല മാര്‍ഗമാണെന്ന് തോന്നി.. ഞാന്‍ തുടങ്ങുന്നു.. എന്റെ കാല്പാടുകള്.
നിങ്ങളുടെ അഭിപ്രായങ്ങളും എഴുത്തിലെ കുറവുകളും എന്നോട് പങ്ങുവേക്കാന് മറക്കരുത്.