Thursday, October 4, 2012

നമ്പൂതിരിയുടെ പ്രവചനം


വാസു നമ്പൂതിരി പ്രവചിച്ചപ്പോ ആരും അന്ഗുട് നിരൂപിച്ചില്ല ഇത്രയ്ക്കു അചെട്ടയിരിക്കും എന്ന്.
ജനിച്ചു ആറാം മാസം വീടിലേക്ക്‌ ഒരു ഫോണ്‍ കാള്‍,മേനോന്‍ സാറിന്ടെ കമ്പനി തീ പിടിച്ചു. എന്റെ പൂര്‍ണത്രേയിഷ എന്താ ഈ കേള്‍ക്കണേ, 
സംഗതി സത്യാ.. വെടി മരുന്നിന്റെ ഒരു സങ്ങതിയാനെ അച്ഛന്‍ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്തായാലും അതങ്ങുട് പൊകഞ്ഞു. കക്ഷത്തിലെ ബാഗില്‍ രണ്ടു ലക്ഷം രൂപയും കൊണ്ട് കറങ്ങിയിരുന്ന എന്റെ അച്ഛന്ടെ ബാങ്കില്‍ പോലും ചില്ലി കാശില്ലാത്ത അവസ്ഥയായി.
ഇന്‍ഷുറന്‍സ് കപനി കൈ മലര്‍ത്തി , ബാങ്കില്‍ ഒരു ലോണ്‍ ഉണ്ടായിരുന്നതും അടച്ചു തീര്നട്ടില്ല. നന്നായില്ലേ പുകില്.
പിന്നെ ഒരുമാതിരി തമിഴ് സിനിമ പോലെ, കഷ്ടപാടും ബുദ്ധിമുട്ടും... എവടെ.. 
എന്നാ ഇതോടെ തേരുഒ അതും ഇല്ല.. രണ്ടു മാസം കഴിഞ്ഞപ്പോ അച്ഛന്ടെ നാവിലെന്തോ ഒരു വ്രണം ചെക്ക്‌ ചെയ്തപ്പോ സംഗതി കാന്‍സര്‍., വീട്ടില്‍ മൊത്തം ഒരു സെന്റി മൂഡ്‌. നമ്മള്‍ പിന്നെ എട്ടു മാസമല്ലേ ആയിട്ടൊല്ല്, ടെന്‍ഷന്‍ ഇല്ലല്ലോ.. 
അച്ഛന്‍ ചികിത്സക്കായി മദ്രാസില്‍ പോയി, കുറേ കാലം കഴിഞ്ഞു തിരിച്ചു വന്നു. സിനിമ നടന്‍ പ്രേംനസീറിനെ പോലെ ഇരുന്ന അച്ഛന്‍, തിരിച്ചു വന്നപ്പോ മാമുക്കോയയെ പോലെയായി, കേമോതെരപിയുടെ ബാക്കി.
ചുരുക്കത്തില്‍ പറഞ്ഞാന്‍ വാസു നമ്പൂതിരി കലക്കി.. നാട്ടുകാരും വീട്ടുകാരും ഒക്കെ നമ്മുടെ നെഞ്ചാതെക്കായി , അസുര ജന്മമാനെന്നല്ലേ പറഞ്ഞത്.
എന്റെ അച്ഛന്ടെ ആ ഗ്ലാമര്‍ രൂപം ഞാന്‍ ഫോട്ടോയിലെ കണ്ടിട്ടൊല്ല്, നേരിട്ട് കണ്ടിട്ടുള്ള അച്ഛന് മമുകോയ ലുക്ക്‌ ആയിരുന്നു.. പക്ഷെ മനസ്സിന്ടെ കട്ടി, അത് മോഹന്‍ലാല്‍ സ്റ്റൈല്‍ ആയിരുന്നു.. അച്ഛന്‍ യുദ്ധം തുടങ്ങി, കാശ് തരില്ലെന്ന് പറഞ്ഞ ഇന്‍ഷുറന്‍സ് കമ്പനിയോടും, കടം മേടിച്ച ബാങ്കിനോടും ഒരു കാന്‍സര്‍ രോഗി പൊരുതി.. നീണ്ട 16 കൊല്ലം കേസ് പറഞ്ഞു., ടെന്‍ഷന്‍ ആകേണ്ട കേസ് അച്ഛന്‍ ജയിച്ചു.
പക്ഷെ ഈ നീണ്ട 16 കൊല്ലം ഞങ്ങള്‍ കുടുംബത്തില്‍ സ്വസ്ത്ട എന്ടെന്നു അറിഞ്ഞിട്ടില്ല.. ചോറ് വെക്കാന്‍ അരിയില്ല, അരി മേടിക്കാന്‍ കാശില്ല. സിമ്പിള്‍ തമിഴ് സിനിമ.

സ്വയം ഒന്ന് പരിച്ചയപെടുതാം..


1976 മെയ്‌ മാസം ആറാം തീയതി , അര്‍ദ്ധ രാത്രി 12 :10 , മുല്ലപിള്ളില്‍ ഗിരിജവല്ലഭ മേനോന്ടെയും ശ്രീ വിലാസം പാലസില്‍ മല്ലിക തമ്പുരാട്ടിയുടെയും മകനായി ഞാന്‍ ഈ ഭൂമിയില്‍ അവതരിച്ചു.
പേരുകള്‍ കേള്‍ക്കുമ്പോലെ മനസ്സിലായിക്കാണും, അതെ ലവ് മാര്യേജ് ആയിരുന്നു, അല്ലെങ്ങില്‍ പിന്നെ ആന്ദ കാലത്ത് ഒരു നായര്‍ ചെക്കന്‍ കൊച്ചി കോവിലകത്തെ തമ്പുരാട്ടിയെ സ്വപ്നം കാണാന്‍ കൂടെ പാടില്ല, പിന്നെയാണ് നിക്കാഹ് .
കാണാന്‍ സുമുഘനും, സത്സ്വഭാവിയും, ധനികനായ ഒരു ബിസിനസ്‌ കാരനും ആയ Mr ഗിരിജവല്ലഭ മേനോനെ ആ കാലത്ത് ഇതു പെണ്ണും ഒന് മോഹിക്കും.
പണ്ട് ബുല്ലെറ്റ് വണ്ടിയില്‍ കറങ്ങി നടന്നിരുന്ന സുന്ദരനായ എന്റെ അച്ഛനെ നോക്കി നിന്ന കഥകള്‍ പിന്നീട് പല അമ്മായിമാരും പറഞ്ഞു ഞാന്‍ കേട്ടിടോണ്ട്.
എന്തായാലും കൊച്ചി രാജകുടുംബത്തിലെ മല്ലിക തമ്പുരാട്ടി വീണു, സൌന്തര്യതിനടെ കാര്യത്തില്‍ അമ്മ അച്ചനെകാലും രണ്ടു പടി മുന്നിലായിരുന്നു എന്നാ വസ്തുത നമ്മള്‍ മറച്ചു പിടിക്കാനും പാടില്ല.. അങ്ങനെ രണ്ടു ഗ്ലാമര്‍ താരങ്ങള്‍ തമ്മിലുള്ള സംഭവ ബഹുലമായ കാതല്‍ കഥൈ തുടങ്ങി... ആ കാലത്ത് സ്നേഹത്തിനും ബന്ധത്തിനും എല്ലാം വില കല്പിക്കുന്നത് കൊണ്ടാകാം അത് വിവാഹത്തില്‍ ചെന്ന് കലാശിച്ചു. എന്റെ അച്ഛന്‍ അമ്മയെ കെട്ടി.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഉണ്ടായി. 
അമ്മ വഴി ഒരു തമ്പുരാനും അച്ഛന്‍ വഴി ഒരു മേനോന്‍ ചെക്കനും.. ഒരു കണ്‍ഫ്യൂഷന്‍ കിട്. അല്ല എന്റെ SSLC  ബുക്കില്‍ ഇപ്പോഴും ജാതി ഇല്ല..
ജനനം അച്ഛന്ടെ വീട്ടിലയിരുന്നെങ്ങിലും, നാത്തൂന്‍ പോരിനടെ ഒരു ശ്വാസം മുട്ടല് കാരണം അമ്മയുടെ വീട്ടിലേക്കു പോന്നു, ശ്രീ വിലാസം പലസ്. എന്റെ ജീവിതത്തിലെ ആദ്യത്തെ 15 വര്‍ഷം ഞാന്‍ ജീവിച്ചത് അവിടെയാണ്, ഒരു ക്ഷത്രിയന്ടെ എല്ലാ ചിട്ടകലോടും കൂടെ.
എന്ടായാലും ജനിച്ചു വീണ രണ്ടാം ദിവസം വാസു നമ്പൂതിരി പ്രവചിച്ചു, 

ഒരു അസുര ജന്മമായിരിക്കും ടോ .. ലേശം അങ്ങുട്ടു ബുദ്ധിമുട്ടും വളര്‍ത്തി കൊണ്ട് വരാന്‍ ടോ കുട്ട്യേ, .

Friday, June 17, 2011

ആമുഖം

ഒരു ബ്ലോഗ്‌ തുടങ്ങണം, എഴുതണം എന്നൊക്കെ വിചാരിച്ചപ്പോള്‍ എന്റെ മനസ്സിലാക്ക് ഓടി വന്നത് എന്റെ തന്നെ ജീവിതം ആണ്, 
കഴിഞ്ഞ 36 വര്‍ഷം, ഭൂമിയില്‍ ജീവിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍, അതില്‍ നിന്ന് പഠിച്ചേ കുറെ കാര്യങ്ങള്‍.. .എല്ലാവരേം പോലെ എനിക്കും അതൊക്കെ ഇങ്ങനെ ആലോചിച്ചു ഇരിക്കാന്‍ വലിയ ഇഷ്ടമാണ്, അപ്പോള്‍ തോന്നി എന്ടുകൊണ്ട് ഇതെല്ലം എഴുതികൂട.. ? എഴുത്ത് പൊതുവേ മടിയാണ്, പിന്നെ ജോലി കമ്പ്യൂട്ടര്‍ രംഗത്തായത് കൊണ്ട് ബ്ലോഗ്‌ ഒരു നല്ല മാര്‍ഗമാണെന്ന് തോന്നി.. ഞാന്‍ തുടങ്ങുന്നു.. എന്റെ കാല്പാടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങളും എഴുത്തിലെ കുറവുകളും എന്നോട് പങ്ങുവേക്കാന്‍ മറക്കരുത്.