1976 മെയ് മാസം ആറാം തീയതി , അര്‍ദ്ധ രാത്രി 12 :10 , മുല്ലപിള്ളില്‍ ഗിരിജവല്ലഭ മേനോന്ടെയും ശ്രീ വിലാസം പാലസില്‍ മല്ലിക തമ്പുരാട്ടിയുടെയും മകനായി ഞാന്‍ ഈ ഭൂമിയില്‍ അവതരിച്ചു.
പേരുകള്‍ കേള്‍ക്കുമ്പോലെ മനസ്സിലായിക്കാണും, അതെ ലവ് മാര്യേജ് ആയിരുന്നു, അല്ലെങ്ങില്‍ പിന്നെ ആന്ദ കാലത്ത് ഒരു നായര്‍ ചെക്കന്‍ കൊച്ചി കോവിലകത്തെ തമ്പുരാട്ടിയെ സ്വപ്നം കാണാന്‍ കൂടെ പാടില്ല, പിന്നെയാണ് നിക്കാഹ് .
കാണാന്‍ സുമുഘനും, സത്സ്വഭാവിയും, ധനികനായ ഒരു ബിസിനസ് കാരനും ആയ Mr ഗിരിജവല്ലഭ മേനോനെ ആ കാലത്ത് ഇതു പെണ്ണും ഒന് മോഹിക്കും.
പണ്ട് ബുല്ലെറ്റ് വണ്ടിയില്‍ കറങ്ങി നടന്നിരുന്ന സുന്ദരനായ എന്റെ അച്ഛനെ നോക്കി നിന്ന കഥകള്‍ പിന്നീട് പല അമ്മായിമാരും പറഞ്ഞു ഞാന്‍ കേട്ടിടോണ്ട്.
എന്തായാലും കൊച്ചി രാജകുടുംബത്തിലെ മല്ലിക തമ്പുരാട്ടി വീണു, സൌന്തര്യതിനടെ കാര്യത്തില്‍ അമ്മ അച്ചനെകാലും രണ്ടു പടി മുന്നിലായിരുന്നു എന്നാ വസ്തുത നമ്മള്‍ മറച്ചു പിടിക്കാനും പാടില്ല.. അങ്ങനെ രണ്ടു ഗ്ലാമര്‍ താരങ്ങള്‍ തമ്മിലുള്ള സംഭവ ബഹുലമായ കാതല്‍ കഥൈ തുടങ്ങി... ആ കാലത്ത് സ്നേഹത്തിനും ബന്ധത്തിനും എല്ലാം വില കല്പിക്കുന്നത് കൊണ്ടാകാം അത് വിവാഹത്തില്‍ ചെന്ന് കലാശിച്ചു. എന്റെ അച്ഛന്‍ അമ്മയെ കെട്ടി.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഉണ്ടായി.
അമ്മ വഴി ഒരു തമ്പുരാനും അച്ഛന്‍ വഴി ഒരു മേനോന്‍ ചെക്കനും.. ഒരു കണ്‍ഫ്യൂഷന്‍ കിട്. അല്ല എന്റെ SSLC ബുക്കില്‍ ഇപ്പോഴും ജാതി ഇല്ല..
ജനനം അച്ഛന്ടെ വീട്ടിലയിരുന്നെങ്ങിലും, നാത്തൂന്‍ പോരിനടെ ഒരു ശ്വാസം മുട്ടല് കാരണം അമ്മയുടെ വീട്ടിലേക്കു പോന്നു, ശ്രീ വിലാസം പലസ്. എന്റെ ജീവിതത്തിലെ ആദ്യത്തെ 15 വര്‍ഷം ഞാന്‍ ജീവിച്ചത് അവിടെയാണ്, ഒരു ക്ഷത്രിയന്ടെ എല്ലാ ചിട്ടകലോടും കൂടെ.
എന്ടായാലും ജനിച്ചു വീണ രണ്ടാം ദിവസം വാസു നമ്പൂതിരി പ്രവചിച്ചു,
ഒരു അസുര ജന്മമായിരിക്കും ടോ .. ലേശം അങ്ങുട്ടു ബുദ്ധിമുട്ടും വളര്‍ത്തി കൊണ്ട് വരാന്‍ ടോ കുട്ട്യേ, .
No comments:
Post a Comment