വാസു നമ്പൂതിരി പ്രവചിച്ചപ്പോ ആരും അന്ഗുട് നിരൂപിച്ചില്ല ഇത്രയ്ക്കു അചെട്ടയിരിക്കും എന്ന്.
ജനിച്ചു ആറാം മാസം വീടിലേക്ക് ഒരു ഫോണ്‍ കാള്‍,മേനോന്‍ സാറിന്ടെ കമ്പനി തീ പിടിച്ചു. എന്റെ പൂര്‍ണത്രേയിഷ എന്താ ഈ കേള്‍ക്കണേ,
സംഗതി സത്യാ.. വെടി മരുന്നിന്റെ ഒരു സങ്ങതിയാനെ അച്ഛന്‍ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്തായാലും അതങ്ങുട് പൊകഞ്ഞു. കക്ഷത്തിലെ ബാഗില്‍ രണ്ടു ലക്ഷം രൂപയും കൊണ്ട് കറങ്ങിയിരുന്ന എന്റെ അച്ഛന്ടെ ബാങ്കില്‍ പോലും ചില്ലി കാശില്ലാത്ത അവസ്ഥയായി.
ഇന്‍ഷുറന്‍സ് കപനി കൈ മലര്‍ത്തി , ബാങ്കില്‍ ഒരു ലോണ്‍ ഉണ്ടായിരുന്നതും അടച്ചു തീര്നട്ടില്ല. നന്നായില്ലേ പുകില്.
പിന്നെ ഒരുമാതിരി തമിഴ് സിനിമ പോലെ, കഷ്ടപാടും ബുദ്ധിമുട്ടും... എവടെ..
എന്നാ ഇതോടെ തേരുഒ അതും ഇല്ല.. രണ്ടു മാസം കഴിഞ്ഞപ്പോ അച്ഛന്ടെ നാവിലെന്തോ ഒരു വ്രണം ചെക്ക് ചെയ്തപ്പോ സംഗതി കാന്‍സര്‍., വീട്ടില്‍ മൊത്തം ഒരു സെന്റി മൂഡ്. നമ്മള്‍ പിന്നെ എട്ടു മാസമല്ലേ ആയിട്ടൊല്ല്, ടെന്‍ഷന്‍ ഇല്ലല്ലോ..
അച്ഛന്‍ ചികിത്സക്കായി മദ്രാസില്‍ പോയി, കുറേ കാലം കഴിഞ്ഞു തിരിച്ചു വന്നു. സിനിമ നടന്‍ പ്രേംനസീറിനെ പോലെ ഇരുന്ന അച്ഛന്‍, തിരിച്ചു വന്നപ്പോ മാമുക്കോയയെ പോലെയായി, കേമോതെരപിയുടെ ബാക്കി.
ചുരുക്കത്തില്‍ പറഞ്ഞാന്‍ വാസു നമ്പൂതിരി കലക്കി.. നാട്ടുകാരും വീട്ടുകാരും ഒക്കെ നമ്മുടെ നെഞ്ചാതെക്കായി , അസുര ജന്മമാനെന്നല്ലേ പറഞ്ഞത്.
എന്റെ അച്ഛന്ടെ ആ ഗ്ലാമര്‍ രൂപം ഞാന്‍ ഫോട്ടോയിലെ കണ്ടിട്ടൊല്ല്, നേരിട്ട് കണ്ടിട്ടുള്ള അച്ഛന് മമുകോയ ലുക്ക് ആയിരുന്നു.. പക്ഷെ മനസ്സിന്ടെ കട്ടി, അത് മോഹന്‍ലാല്‍ സ്റ്റൈല്‍ ആയിരുന്നു.. അച്ഛന്‍ യുദ്ധം തുടങ്ങി, കാശ് തരില്ലെന്ന് പറഞ്ഞ ഇന്‍ഷുറന്‍സ് കമ്പനിയോടും, കടം മേടിച്ച ബാങ്കിനോടും ഒരു കാന്‍സര്‍ രോഗി പൊരുതി.. നീണ്ട 16 കൊല്ലം കേസ് പറഞ്ഞു., ടെന്‍ഷന്‍ ആകേണ്ട കേസ് അച്ഛന്‍ ജയിച്ചു.
പക്ഷെ ഈ നീണ്ട 16 കൊല്ലം ഞങ്ങള്‍ കുടുംബത്തില്‍ സ്വസ്ത്ട എന്ടെന്നു അറിഞ്ഞിട്ടില്ല.. ചോറ് വെക്കാന്‍ അരിയില്ല, അരി മേടിക്കാന്‍ കാശില്ല. സിമ്പിള്‍ തമിഴ് സിനിമ.
No comments:
Post a Comment